സീറോളജി വിഭാഗം
കൊലപാതക കേസുകളിൽ ഉൾപ്പെട്ട രക്തം പുരണ്ട വസ്ത്രങ്ങൾ, ആയുധങ്ങൾ, മറ്റ് ശരീര സ്രവങ്ങളുടെ കറകൾ തുടങ്ങിയ വിവിധ വസ്തുക്കൾ ഈ വിഭാഗത്തിലെ രക്തഗ്രൂപ്പിന്റെ ഉത്ഭവം കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായി പരിശോധിക്കുന്നു.



കുറ്റകൃത്യ അന്വേഷണം
കൊലപാതക കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള രക്തം പുരണ്ട വസ്ത്രങ്ങള്‍, ആയുധങ്ങള്‍, മറ്റ് ശരീരസ്രവങ്ങള്‍ തുടങ്ങിയവയെല്ലാം രക്തത്തിന്റെ സാന്നിദ്ധ്യം മനസ്സിലാക്കുന്നതിന് ഈ ഡിവിഷൻറെ കീഴില്‍ രാസപരിശോധന നടത്തുന്നുണ്ട്.കൂടാതെ ബലാത്സംഗ കേസുകളിലും മറ്റുള്ള ലൈംഗികാതിക്രമ കേസുകളിലും ഉൾപ്പെട്ടിട്ടുള്ള വസ്ത്രങ്ങള്‍, യോനീസ്രവം, മുടി മറ്റ് ശരീര സ്രവങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ഡിവിഷൻറെ കീഴില് പരിശോധിക്കുന്നുണ്ട്.
2024-25 വർഷത്തിൽ കൊലപാതകക്കേസുകളു മായി ബന്ധപ്പെട്ട 44 കേസുകളും അതിലുൾപ്പെട്ട 136 സാമ്പിളുകളും ഈ ഡിവിഷന്റെ കീഴില്‍ പരിശോധിച്ചു.
കൂടാതെ ബലാത്സംഗ കേസുകളിലും മറ്റുള്ള ലൈംഗികാതിക്രമ കേസുകളിലും ഉൾപ്പെട്ട 209 കേസുകളും അതുൾക്കൊള്ളുന്ന 335 സാമ്പിളുകളും രാസപരിശോധന പൂർത്തിയാക്കി .