0471-2461568
0471-2461568
celd@kerala.gov.in | celdtvm@gmail.com
celd@kerala.gov.in | celdtvm@gmail.com

എക്‌സൈസ് വിഭാഗം

രാസ വിശകലന റിപ്പോർട്ട് ലഭിച്ചതിനുശേഷം മാത്രമേ ഔഷധ തയ്യാറെടുപ്പുകൾ പുറത്തുവിടാൻ കഴിയൂ എന്നതിനാൽ, സാമ്പിളുകളുടെ പരിശോധന ഏറ്റവും കുറഞ്ഞ കാലതാമസത്തോടെ നടത്തി.

Image
Image

എക്‌സൈസ് ഡിപ്പാർട്ട്മെന്റും പോലീസ് ഡിപ്പാർട്ട്മെന്റും ചാര്‍ജ്ജുചെയ്യുന്ന അബ്‌കാരി കേസുകളുമായി ബന്ധപ്പെട്ട് തൊണ്ടി സാധനങ്ങള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോര്‍ട്ട് കോടതികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും സമര്‍പ്പിക്കുന്നു.( കോടതിയില്‍ അബ്‌കാരി കുറ്റകൃത്യങ്ങളുടെ വിചാരണ സമയത്ത്, കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ രാസപരിശോധനാ റിപ്പോര്‍ട്ടുകള്‍ മുഖ്യ പങ്ക് വഹിക്കുന്നു) ഗവണ്‍മെന്‍റ് അംഗീകൃത ലൈസന്‍സ് കടകളിൽ നിന്നും ഗുണ നിലവാര പരിശോധനയ്ക്കു വേണ്ടി ശേഖരിക്കുന്ന കള്ള്, വിദേശമദ്യം, വൈന്‍, ആയൂര്‍വേദ മരുന്നുകളായ അരിഷ്ടം, ആസവം, .....എന്നിവയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതും ഈ ഡിവിഷനിലാണ്. ഇതു കൂടാതെ ഡിസ്റ്റിലറികള്‍, ബ്ലെന്‍ഡിംഗ് യൂണിറ്റകള്‍ എന്നിവയില്‍ നിന്നുള്ള വിവിധതരം മദ്യ സാമ്പിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കുന്നു. 2024-25 കാലയളവിൽ ഇതിനകം 15750 കേസുകളിലായി 44149 തൊണ്ടി സാധനങ്ങള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോര്‍ട്ട് ബന്ധപ്പെട്ട അധികാരികള്‍ക്ക് നല്‍കിയിട്ടുണ്ട്.

മേല്‍ പറഞ്ഞ സാമ്പിളുകള്‍ കൂടാതെ കഷായങ്ങളും ഔഷധകൂട്ടുകളും, ടോയിലറ്റ് പ്രിപ്പറേഷനുകളും പരിശോധിക്കുന്നത് ഈ ഡിവിഷനിലാണ്. സംസ്ഥാനത്തെ വിവിധ ഫാർമസ്യൂട്ടിക്കൽസുകളിൽ നിന്നും വിതരണം ചെയ്യുന്ന ‘എം & റ്റി പി’ സാമ്പിളുകള്‍ പരിശോധിച്ച് അതിലടങ്ങിയിരിക്കുന്ന ഈഥൈല്‍ ആൽക്കഹോളിന്റെ അളവ് സാക്ഷ്യപ്പെടുത്തി നൽക്കാൻ ഗവൺമെന്റ് ചുമതലപ്പെടുത്തിയ യോഗ്യതപ്പെട്ട ഉദ്യോഗസ്ഥരാണ് കെമിക്കല്‍ എക്‌സാമിനർമാർ. 2024-25 വർഷത്തിൽ 54 കേസുകളിലായി 1144 സാമ്പിളുകള്‍ പരിശോധിച്ച് രാസപരിശോധനാ റിപ്പോർട്ട് ഓഫ് റവന്യൂവിന് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഔഷധകൂട്ടുകളും, ടോയിലറ്റ് പ്രിപ്പറേഷനുകളും വിപണിയിലിറക്കുന്നത്. അതിനാല്‍ മേല്‍ സാമ്പിള്‍ പരിശോധന വേഗത്തില്‍ പൂർത്തിയാക്കുന്നു.