ജനറല്‍ കെമിസ്ട്രി
ഇന്ത്യയിലെ എക്സ്പ്ലോസീവ് കൺട്രോളർ അയയ്ക്കുന്ന സ്ഫോടകവസ്തുക്കളും സംസ്ഥാനത്തെ വിവിധ കോടതികൾ അയയ്ക്കുന്ന അവശ്യവസ്തു നിയമത്തിൽ ഉൾപ്പെട്ട മറ്റ് വസ്തുക്കളും ഈ ഡിവിഷനിൽ പരിശോധിക്കുന്നു.



കൃത്യമായ രാസ പരിശോധനയിലൂടെ മാനദണ്ഡങ്ങൾ ഉയർത്തിപ്പിടിക്കൽ
കണ്‍ട്രോളര്‍ ഓഫ് എക്സപ്ലോസീവ്സ്, ഇന്‍ഡ്യ അയക്കുന്ന സ്ഫോടക വസ്തുക്കളും, വിവിധ കോടതികള്‍ അയക്കുന്ന അവശ്യസാധന നിയമത്തില്‍ പെടുന്ന മറ്റു തൊണ്ടിമുതലുകളുമാണ് ഈ വിഭാഗത്തില്‍ പരിശോധിക്കപ്പെടുന്നത്. കൂടാതെ കുറ്റ വിചാരണയ്ക്കായി പരിശോധന അനിവാര്യമെന്ന് കോടതി കരുതുന്ന ഏത് വസ്തുക്കളും ഈ വിഭാഗത്തില്‍ പരിശോധിക്കപ്പെടുന്നു. അതിനാല്‍, സ്ഫോടകവസ്തുക്കള്‍ക്കും, സ്ഫോടകാത്മ അവശിഷ്ടങ്ങള്‍ക്കും പുറമെ ഡീസല്‍ ഓയില്‍, പെട്രോള്‍, സിമെന്‍റ്, മണ്ണെണ്ണ തുടങ്ങിയ സാമ്പിളുകളും ഈ വിഭാഗത്തില്‍ പരിശോധിച്ചു വരുന്നു. 2024-25 വര്‍ഷത്തില്‍ 244 കേസുകളിലായി 2190 തൊണ്ടി മുതലുകള്‍ ഈ വിഭാഗത്തില്‍ പരിശോധിച്ചിട്ടുണ്ട്.